കാർട്ടോഗ്രഫി ലാബ്


പൂർണതോതിൽ പ്രവർത്തിക്കുന്ന ഒരു കാർട്ടോഗ്രഫി വിഭാഗം വകുപ്പിൽ  പ്രവർത്തിച്ചു വരുന്നു. ലാബിന്റെ സേവനം ഉപയോഗിച്ച്  വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ,  മറ്റ് വികസന പ്രവർത്തനങ്ങൾ, ഗവേഷണ ആവശ്യങ്ങൾ എന്നിവയ്ക്ക് ഉതകുന്ന ഭൂപടങ്ങൾ തയ്യാറാക്കി നൽകിവരുന്നു. കാർട്ടോഗ്രാഫി ലാബ് നവീകരിക്കുകയും ലാബിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.  സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കുന്നതിന് കാർട്ടോഗ്രാഫി ലാബ് പൂർണ്ണമായും ഡിജിറ്റൽ രീതിയിലാണ് പ്രവർത്തിച്ചു വരുന്നത്.