കൺസൾട്ടൻസി സേവനങ്ങൾ


സർക്കാർ വകുപ്പുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അവർ നിക്ഷേപിച്ച ഫണ്ട് ഉപയോഗിച്ച് വിവിധ കൺസൾട്ടേറ്റീവ് പ്രവർത്തനങ്ങൾ ഭൂവിനിയോഗ ബോർഡ് നടത്തി വരുന്നു. ഇതിൽ ഉൾപ്പെട്ട  പ്രധാന പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്         (i) ടോട്ടൽ എനർജി സെക്യൂരിറ്റി മിഷന്റെ കീഴിൽ പവർ ലൈൻ മാപ്പിംഗിനുവേണ്ടി   ജി. . എസ്. സംബന്ധമായ സാങ്കേതിക പിന്തുണ നല്കുകയുണ്ടായി  (ii) ടോട്ടൽ എനർജി സെക്യൂരിറ്റി മിഷന്റെ കീഴിൽ പവർ ലൈൻ മാപ്പിംഗിനായി കഡസ്ട്രൽ മാപ്പുകളുടെ ഡിജിറ്റൈസേഷൻ ചെയ്തു നൽകി (iii) മൈക്രോ ഹൈഡൽ പദ്ധതികളുടെ  അനുയോജ്യമായ സൈറ്റുകൾ സംബന്ധിച്ച് ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കുകയുണ്ടായി  (iv) നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള നീർത്തടാധിഷ്ഠിത  മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ ഗവേഷണ സ്ഥാപനങ്ങളുടെയും സാമൂഹികസാമ്പത്തിക വിദഗ്ധരുടെയും പിന്തുണയോടെ സംസ്ഥാനത്തിനായുള്ള കാർഷിക വിള സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയുള്ള മാതൃകാ ഭൂവിനിയോഗ പദ്ധതികൾ തയ്യാറാക്കാൻ വകുപ്പിന് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള നീർത്തടാധിഷ്ഠിത കർമ്മ പദ്ധതികൾ തയ്യാറാക്കുന്നതിന് കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിനെ അംഗീകൃത ഏജൻസിയായി സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കേന്ദ്ര ഭൂവിഭവ വകുപ്പിന്റെ കൺട്രി പ്ലാനിംഗ്/ ദേശീയ ഭൂവിനിയോഗ നയം എന്നിവയുമായി ബന്ധപ്പെട്ട  പ്രവർത്തനങ്ങളുടെ നോഡൽ/ഉത്തരവാദപ്പെട്ട വകുപ്പ് എന്ന രീതിയിൽ വ്യാവസായിക മേഖലകൾനഗര വികസനത്തിനാവശ്യമായ  മേഖലകൾ എന്നിവ   സോണുകളായി  തരം  തിരിക്കുന്നതിന്  വേണ്ട ഡാറ്റാബേസ്  തയ്യാറാക്കുന്നതിന് കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ എല്ലാ പ്രവർത്തനങ്ങളും GIS പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിന് വകുപ്പ് സാങ്കേതിക സഹായം നൽകി വരുന്നുണ്ട്. കമ്മീഷണറേറ്റ് ഓഫ് റൂറൽ ഡെവലപ്മെന്റിനു കീഴിലുള്ള സംസ്ഥാനതല നോഡൽ ഏജൻസി നടപ്പാക്കുന്ന ന്യൂ ജനറേഷൻ നീർത്തട പദ്ധതികൾക്കായുള്ള പ്രാഥമിക പദ്ധതി റിപ്പോർട്ടുകളും (പിപിആർ) വിശദമായ പദ്ധതി റിപ്പോർട്ടും (ഡിപിആർ) വകുപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്. കാട്ടാക്കട നിയമസഭാ മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിക്ക്  ആവശ്യമായ ജലവിഭവ പരിപാലന പദ്ധതി വകുപ്പ് തയ്യാറാക്കിയതിനോടൊപ്പം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ സാങ്കേതിക പിന്തുണ നൽകി വരികയും ചെയ്യുന്നു. വാമനപുരം നദീ പുനരുജ്ജീവന പദ്ധതി, സുസ്ഥിര തൃത്താല പദ്ധതി തുടങ്ങിയവയുടെ വിശദമായ പദ്ധതി  രേഖകൾ തയ്യാറാക്കുന്നതിന് വകുപ്പ്  നേതൃത്വം നൽകിയിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിക്കും വകുപ്പ് സാങ്കേതിക സഹായം നൽകി വരുന്നു. ഇതോടൊപ്പം കൊല്ലം ജില്ലയിലെ കൊട്ടാരക്കര നിയോജക മണ്ഡലത്തിന്റെ  ജിഐഎസ് അടിസ്ഥാനമാക്കിയുള്ള ലാൻഡ് റിസോഴ്സ് വെബ് പോർട്ടലിനുള്ള സാങ്കേതിക പിന്തുണയും  വകുപ്പ് നൽകി വരുന്നു.